ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ താനൂർ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

താനൂർ :അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് നിർവഹിച്ചു. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ന്യൂനപക്ഷക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു.പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.

മന്ത്രി വി. അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന റെയിൽവേ സ്റ്റേഷന് പുതിയ വികസന പദ്ധതികൾ ആശ്വാസം പകരുകയാണ്. പഴയ കെട്ടിടം പൂർണമായും പൊളിച്ച് നീക്കിക്കൊണ്ട് പുതിയ ടിക്കറ്റ് ബുക്കിങ് ഓഫീസ്, ഉയർന്ന ശ്രേണി യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് കോംപ്ലക്സ്, ഒന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂര, പ്ലാറ്റ്ഫോമിൽ വിപുലമായ ഇരിപ്പിടസൗകര്യം, മിനി മാസ്റ്റർ ഉൾപ്പെടുന്ന വൈദ്യുതി വിളക്കുകൾ എന്നിവ ഉൾപ്പെടുത്തിയ ബൃഹത് പദ്ധതികളാണ് റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങിയത്.

റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കുന്നത് താനൂരിൽ ആണെന്നതും പ്രത്യേകതയുണ്ട്. കോഴിക്കോട് ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും 13 ട്രെയിനുകൾ വീതമാണ് താനൂരിൽ നിർത്തുന്നത്. 10 പാസഞ്ചർ ട്രെയിനുകളും 14 എക്സ്പ്രസ്സ് ട്രെയിനുകളും രണ്ട് സൂപ്പർ ഫാസ്റ്റ് മെയിലും ആണ് താനൂരിൽ നിർത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top