HIGHLIGHTS : Vigyankeralam Janakiya Campaign: Minister Muhammad Riyas to inaugurate Mega Job Fair on 7th
കോഴിക്കോട്:വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി ഏഴിന് ഫാറൂഖ് കോളേജില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. നൂറിലേറെ കമ്പനികളില്‍ നിന്നായി ഒന്നര ലക്ഷത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി മുതല്‍ വിവിധ യോഗ്യതകളുള്ളവര്‍ക്കുള്ള ജോലികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം, മെഡിക്കല്‍, പാരാ മെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലുകളുമുണ്ട്.
ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യൂ.എം.എസ്) കണക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തണം.
തൊഴിലെടുക്കാന്‍ കഴിയുന്ന മുഴുവന്‍ പേരെയും അതിന് പ്രാപ്തമാക്കുക എന്നതാണ് വിജ്ഞാനകേരളം പദ്ധതിയുടെ ലക്ഷ്യം. തൊഴിലന്വേഷകരെ കണ്ടെത്തുകയും അവരുടെ അഭിരുചിക്കനുസൃതമായ നൈപുണി വികസനം ഉറപ്പുവരുത്തുകയും ചെയ്യുക, തൊഴിലന്വേഷകരെ വിവിധ തൊഴിലുകളിലേക്ക് വിന്യസിക്കുക തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


