പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ ചെട്ടിപ്പടിയില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും ഡിജിറ്റല്‍ പണമിടപാട് വഴിയും മികച്ച വിപണന രീതികളും ഇവിടെ ആവിഷ്‌കരിച്ചിരിട്ടുണ്ട്.
കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍,പരപ്പനങ്ങാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. ഷഹര്‍ഭാനു, പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ കെ.കെ സൈതലവിക്കോയ തങ്ങള്‍, പരപ്പനങ്ങാടി നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ എം.സി നസീമ, കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ നിയാസ് പുളിക്കലകത്ത്, സപ്ലൈകോ പാലക്കാട് മേഖലാ മാനേജര്‍ എസ്. കമറുദ്ദീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




