തീയെറ്ററുകളില്‍ മഹാപ്രളയം തീര്‍ത്ത് ‘2018’

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ ‘2018’ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി വിജയകരമായി പ്രദര്‍ശനം തുടരുന്നു. മലയാള സിനിമയില്‍ 2023-ല്‍ പുറത്തിറങ്ങിയ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നായി ഈ സിനിമ ഉയര്‍ന്നു വരുന്നു.സിനിമയിലൂടെ പ്രചോദനാത്മക നായകനായി മാറി ടോവിനോ തോമസ്.

2018-ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ സിനിമയാണ് ഇത്. ഈ സിനിമയിലൂടെ കേരളത്തിലെ എല്ലാ മേഖലകളിലും പ്രളയം എങ്ങനെ ബാധിച്ചുവെന്നും ആ പ്രളയക്കെടുതിയില്‍ നിന്നും കേരളം എങ്ങനെ അതിജീവിച്ചുവെന്നും പറഞ്ഞു വെക്കുന്നു.ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരകള്‍ അണിനിരക്കുന്ന ഈ സിനിമ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 50 കോടിയോളം കളക്ഷന്‍ നേടി മുന്നോട്ടു പോവുകയാണ്.

2018 ന്റെ നിര്‍മ്മാണത്തെക്കുറിച്ചും കഠിനാദ്ധ്വാനത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ചും ടോവിനോ തോമസ് ഒരു ഇന്റെര്‍വ്യുവില്‍ പങ്കുവെക്കുന്നു.സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളുമായി നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്.ഇന്നു മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ചിത്രം റിലീസിന് എത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top