Section

malabari-logo-mobile

പുതുക്കിയ i20 യുമായി ഹ്യുണ്ടായി വിപണിയിലേക്ക്

HIGHLIGHTS : Hyundai enters the market with the updated i20

പുതുക്കിയ i20 യുമായി ഹ്യുണ്ടായി വിപണിയിലേക്ക് . യൂറോപ്പ് വിപണിയിലേക്കാണ് ഇത് ആദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്. പുതുക്കിയ i20 യുടെ ആദ്യ സെറ്റ് ചിത്രങ്ങളും വിശദാംശങ്ങളും ഹ്യുണ്ടായി പുറത്ത് വിട്ടു. i20 ഫെയ്‌സ് ലിഫ്റ്റിന്റെ ഇന്ത്യന്‍ ലോഞ്ച് ഉടനെ ഉണ്ടാവുമെന്നും അറിയിച്ചു. ഹ്യുണ്ടായിയുടെ മൂന്നാം പതിപ്പിന്റെ മിഡ് – ലൈഫ് അപ്‌ഡേറ്റിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്റിരിയറിലും എക്സ്റ്റിരിയറിലും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. എങ്കിലും ചെറിയ രീതിയിലുള്ള സ്‌റ്റൈലിംങ് ട്വിക്കുകള്‍ കാണാന്‍ സാധിക്കും. ഗ്രില്ലില്‍ ചെറിയ മാറ്റങ്ങളും മുന്‍ ബമ്പറിന് ഇരുവശത്തുമുള്ള ഇന്‍ലൈറ്റുകള്‍കളുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ ലോഗോ ഗ്രില്ലില്‍ നിന്നും ബോണറ്റിന്റെ അടിയിലേക്ക് 2D ഡിസൈനിലേക്ക് മാറ്റി. കൂടാതെ പുതിയ അലോയ് വീല്‍ ഡിസൈനും ഉണ്ട്. ഇത്തത്തില്‍ പല മാറ്റങ്ങളും പുതിയ i20 യില്‍ വരുത്തിയിട്ടുണ്ട്. കൂടാതെ ലൈം മെറ്റാലിക് കളര്‍ ,ലുമെന്‍ ഗ്രേ, മെറ്റാ ബ്ലൂ പേള്‍ ഷേഡ് എന്നിവ ഉള്‍പ്പെടുന്ന ബാഹ്യഷേഡ് പാലെറ്റില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്.

sameeksha-malabarinews

യൂറോപ്പിലെ വിപണനത്തിനായി തുര്‍ക്കിയിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. 7 സ്പീഡ് ഡി സി ടി ഒട്ടോമാറ്റിക് അല്ലെങ്കില്‍ 6 സ്പീഡ് മാനുവലില്‍ ഇത് ലഭ്യമാകും. ADAS സ്റ്റന്റേര്‍ഡായി ഉള്‍പ്പെടുത്തിയത് പുതിയ കൂട്ടി ചേര്‍ക്കലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!