തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത തന്റെ ഭാര്യയുടെ ചിത്രം ഫോട്ടോ ഷോപ്പില്‍ തലമാറ്റി സ്വപ്‌ന സുരേഷാക്കി മാറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ മന്ത്രി ഇപി ജയരാജന്‍ പരാതി നല്‍കി. യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിജിപിക്കാണ് മന്ത്രി പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും മുഖമന്ത്രിയുടെ മകള്‍ വീണയുടെയും വിവാഹ ചടങ്ങിനിടെ വ്യവസായ മന്ത്രി ഇപി ജയരാജനും, ഭാര്യയും വധുവരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പിന് വിധേയമാക്കിയത്്. ചിത്രത്തിലെ ഇപി ജയരാജന്റെ ഭാര്യയുടെ തല വെട്ടമാറ്റി അവിടെ സ്വര്‍ണ്ണക്കള്ളക്കടത്ത്‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ തല ചേര്‍ക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ ടിജി സുനില്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവരുടെ അകൗണ്ടുകള്‍ വഴി ഈ വ്യാജചിത്രം പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്തു.
ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ്സിന്റെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു ക്ൃഷ്ണക്കെതിരെ ഡിവൈഎഫ്‌ഐ കൊല്ലത്തും പരാതി നല്‍കിയിട്ടുണ്ട്.




