തിരൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് ഇല്ല

തിരൂര്‍ യുഎഇയില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞുവീണ് മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തിരൂര്‍ അന്നാരയിലെ താണിക്കാട്ട് സൈതലവിയുടെ മകന്‍ അന്‍വറാ(42)ണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെത്തി 10 ദിവസമായി തിരൂര്‍ കോരങ്ങത്തെ ലോഡ്ജില്‍ ക്വാറന്റയിനിലായിരുന്നു. പ്രമേഹരോഗബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
.
ഭാര്യ പാര്‍വീണ്‍ ഭാനു. മക്കള്‍ ഫഹ്മിദ, അനീന

Share news
error: Content is protected !!
Scroll to Top