സ്വപ്‌നയുടെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്

കൊച്ചി:  തിരുവനന്തപുരം ഡിപ്ലൊമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രയില്‍ വെച്ചാണ് ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയത്.

ശനിയാഴ്ച ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇരുവരയെും ഇന്നലെയാണ് കേരളത്തിലെത്തിച്ചത്.
ഇരുവരേയും എന്‍ഐഎ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിലാണ് ഇത്.

സ്വപ്നയെ തൃശ്ശൂരിലും, സന്ദീപ് നായരെ അങ്കമാലിയിലേയും നിരീക്ഷണകേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top