സ്വര്‍ണ്ണക്കടത്ത് കേസ് പെരിന്തല്‍മണ്ണയിലെ റെമീസിന്റെ വീട്ടില്‍ റെയ്ഡ്

പെരിന്തല്‍മണ്ണ ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ പൂക്കാട്ടില്‍ റമീസിന്റെ പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കോഴിക്കോട് കസ്റ്റംസ് പ്രവിന്റീവ് യൂണിറ്റും, പെരിന്തല്‍മണ്ണ എഎസ്പി ഹേമലതയുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

വൈകീട്ട് അഞ്ചരമണിയോടെയാണ് വീട്ടില്‍ പരിശോധന തുടങ്ങിയത് 6.45 മണി വരെ പരിശോധന നീണ്ടുനിന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണസംഘം റമീസിനെ വീട്ടിലെത്തി കസ്റ്റഡയിലെടുത്തത്.

റെമീസ് നേരത്തേയും സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ വ്യക്തിയാണ് 2015ല്‍ കോഴിക്കോട് വിമാനത്താവളം വഴി പതിനേഴര കിലോ സ്വര്‍ണ്ണം കടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് തോക്ക്കടത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. സ്വര്‍ണ്ണക്കടത്തിന് പുറമെ ഹവാല ഇടപാടിലും ഇയാള്‍ കണ്ണിയാണെന്ന് റിപ്പോര്‍ട്ടുണ്ട്

Share news
error: Content is protected !!
Scroll to Top