മന്ത്രി പങ്കെടുത്ത ഐഎന്‍എല്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

കൊച്ചി; ഐഎന്‍എല്ലിന്റെ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കറ്റവും, തമ്മിലടിയും. മന്ത്രി അഹമ്മദ് ദേവര്‍കോവിലടക്കം പങ്കെടുത്ത യോഗത്തിലാണ് കയ്യാങ്കളി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു യോഗം.
രാവിലെ നേതൃയോഗം കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രവര്‍ത്തകസമിതിയോഗം നടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഐഎന്‍ലിന്റെ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബും, ജനറല്‍ സക്രട്ടറി കാസിം ഇരിക്കൂറും മറുവശത്തുമായി കടുത്ത ഭിന്നതയാണ് പാര്‍ട്ടിയിലുള്ളത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂറിന്റെ പക്ഷത്താണ്.

ഐഎന്‍എല്‍ രൂപീകൃതമായ ശേഷം ആദ്യമായി മന്ത്രി സ്ഥാനം പാര്‍ട്ടിക്ക് ലഭിച്ചത് മുതല്‍ ഇവരുടെ ഇടയിലെ ഭിന്നത രൂക്ഷമാകുകയായിരുന്നു. ഒരു ഘട്ടത്തില്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്ങില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐഎം ഐഎന്‍എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് സമ്പൂര്‍ണ്ണലോക്ഡൗണ്‍ ദിനത്തില്‍ മന്ത്രി തന്നെ ഉള്‍പ്പെടുന്ന യോഗം നടന്നത് ഏറെ വിവാദമായിരിക്കുകയാണ്. യോഗം നടന്ന ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •