വയോജന പാര്‍ക്ക് നിര്‍മാണ പ്രവൃത്തി മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Minister AK Saseendran inaugurated the construction work of Vyojana Park

പുറക്കാട്ടിരി എ.സി.ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന വയോജന പാര്‍ക്കില്‍ നക്ഷത്ര വനവും ശലഭോദ്യാനവും വനം വകുപ്പ് നിര്‍മ്മിച്ച് നല്‍കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വയോജന പാര്‍ക്ക് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകുന്നേരങ്ങളില്‍ പാര്‍ക്കിലെത്തുന്ന വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വെളിച്ച സംവിധാനം ഉള്‍പ്പടെ ഒരുക്കണമെന്നും
സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വയോജന പാര്‍ക്കാക്കി ഇതിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ഏറ്റവും വലിയ ശ്രദ്ധ ലഭിക്കേണ്ട മേഖലയായി വയോജന മേഖല മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി സുപ്രണ്ട് ഡോ. വി എസ് സോണിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി നിഷ , വി പി ജമീല , കെ വി റീന, തലക്കുളത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്‍, പഞ്ചായത്ത് മെമ്പര്‍ ബിന്ദു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ശ്രീലത, ദേശീയ ആയുഷ് മിഷന്‍ ഡി പി എം ഡോ. അനീന പി ത്യാഗരാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് സ്വഗതവും ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി യദുനന്ദന്‍ നന്ദിയും പറഞ്ഞു.

വാര്‍ദ്ധക്യം ആരോഗ്യപൂര്‍ണമാക്കുക എന്ന ലക്ഷ്യത്തോടെ വയോജനങ്ങള്‍ക്ക് സമഗ്രമായ ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണ് വയോജന പാര്‍ക്ക്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 40 ലക്ഷം രൂപയും രണ്ടാം ഘട്ടം പാര്‍ക്കിന്റെ സൗന്ദര്യവത്കരണത്തിന് 60 ലക്ഷം രൂപയുമാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!