മിനി പമ്പയില്‍ രക്ഷകരായി ‘സേവിയേഴ്‌സ്’

malappuram-mapകോട്ടക്കല്‍: ജില്ലാ ഭരണകാര്യാലയം, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ സഹകരണത്തോടെ കോട്ടക്കല്‍ മിംസ് ആശുപത്രി നടപ്പാക്കിയ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘സേവിയേസ്’ലെ അംഗങ്ങള്‍ ഇനി കുറ്റിപ്പുറം മിനി പമ്പയിലുമുണ്ടാവും. പരിശീലനം പൂര്‍ത്തിയാക്കിയ കുറ്റിപ്പുറം മിനി പമ്പാ സേവിയേസ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇവര്‍ക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ്, ജാക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സൗജന്യമായി നല്‍കുമെന്ന് ഡോ.പി. മോഹനകൃഷ്ണന്‍ അറിയിച്ചു. സേവിയേസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും സൗജന്യ പരിശീലനം ലഭിക്കുന്നതിനും 9747520800 നമ്പറില്‍ ബന്ധപ്പെടാം.

റോഡപകടങ്ങളിലും മറ്റ് ദുരന്ത സന്ദര്‍ഭങ്ങളിലും രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശാസ്ത്രീയ പരിശീലനം നേടിയ സന്നദ്ധ സേവകരുടെ കൂട്ടായ്മയായ ‘സേവിയേസ്’ യൂനിറ്റുകളുടെ സംഗമം കോട്ടക്കലില്‍ നടന്നു. 2013 ഒക്‌റ്റോബര്‍ മുതല്‍ ‘സേവിയേഴ്‌സ്’ അംഗങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ചു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അംഗങ്ങള്‍ക്കുള്ള ‘ബെസ്റ്റ് സേവിയര്‍ ഓഫ് ദ മന്‍ത്’ അവാര്‍ഡ് വിതരണവും നടന്നു.

ജില്ലാ കലക്റ്റര്‍ കെ.ബിജുവിന്റെ ആശംസാ സന്ദേശം ഡോ. മുഹമ്മദ് കബീര്‍ വായിച്ചു. പാലച്ചിറമാട് യൂനിറ്റിലെ കെ.സി. ഷറഫുദ്ദീന്‍, ഷമീര്‍, ഇബ്രാഹിം, ഹാഫിസ്, ഷഫീഖ്, പി.കെ. ഫൈസല്‍ എന്നിവരും മൊറയൂര്‍ യൂനിറ്റിലെ എന്‍.കെ. ഫഹദ് സൈനുല്‍ ആബിദ്, ആഷിഖ്, സുകേഷ്, നിമേഷ് എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി. ചെയര്‍മാനും മിംസ് കോട്ടക്കല്‍ സി.ഇ.ഒ. യുമായ ഡോ. പി. മോഹനകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സേവിയേസ് മെഡിക്കല്‍ അഡൈ്വസറും എമര്‍ജന്‍സി വിഭാഗം തലവനുമായ ഡോ. യാസര്‍ ചോമയില്‍, തിരൂര്‍ ഡി.വൈ.എസ്.പി. അസൈനാര്‍, റിട്ടയേര്‍ഡ് എം.വി.ഐ. നാരായണനുണ്ണി, ഡോ. ദമന്‍ലാല്‍, ഡോ. എം.എ. അബ്ദുല്‍ അസീസ്, ന്യൂറോ സര്‍ജന്‍ ഡോ. കെ.ആര്‍. ഷാജി എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top