മോസ്‌കോ.; അവസാനത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗര്‍ബച്ചോവ് അന്തരിച്ചു. അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
15 റിപ്പബ്ലിക്കുകളായി ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ എന്ന സംവിധാനത്തെ തന്നെ ഇല്ലാതാക്കിയ ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക തുടങ്ങിയ സിദ്ധാന്തങ്ങള്‍ നടപ്പിലാക്കിയതിലൂടെയാണ് ഗോര്‍ബച്ചേവ് ശ്രദ്ധേയനാകുന്നത്
മോസ്‌കോയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. 1990ല്‍ ഗോര്‍ബച്ചേവിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി. ആറു തവണ സോവിയറ്റ് പ്രസിഡന്റ് ആയിരുന്നു.
എന്നാല്‍ ഏറ്റവും വലിയ ജനാധിപത്യവാദി എന്ന പേര് ലഭിച്ചപ്പോഴും ലോകത്ത് അമേരിക്കക്ക് ബദലായുണ്ടായിരുന്ന സോഷ്യലിസ്റ്റ് ബ്ലോക്കിനെ തകര്‍ത്തു എന്ന ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നു.




