കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ അയോഗ്യയാക്കിയ നടപടി ഇലക്ഷന്‍ കമ്മീഷന്‍ പിന്‍വലിച്ചു

കണ്ണമംഗലം:കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലവ് കാണിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ ഇലക്ഷന് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിശക് കാരണം വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി.

ഹസീന തയ്യില്‍ മുന്‍പ് തന്നെ കണക്കു സമര്‍പ്പിചിരുന്നതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് അയോഗ്യത ഒഴിവാക്കിയത്.

Share news
error: Content is protected !!
Scroll to Top