കെഎസ്ഇബിയില്‍ ചെയര്‍മാന്‍, ഇടത് സംഘടനാ നേതാവ് എം ജി സുരേഷിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടാണ് എം ജി സുരേഷ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരിലാണ് എം ജി സുരേഷിന് സസ്‌പെന്‍ഷന്‍ നല്‍കിയത്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെയാണ് ബോര്‍ഡ് ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയര്‍മാന്‍ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികാരം ചെയ്യുകയാണെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു. കെഎസ് ഇബി ചെയര്‍മാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സസ്‌പെന്‍ഷന്‍ നടപടിയിലൂടെ ചെയര്‍മാന്‍ ഇടത് സംഘടനയോടുള്ള പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. തുടര്‍ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്.




