
തയ്യാറാക്കിയത്:ഷെരീഫ
ആവശ്യമായ ചേരുവകൾ:-
റൊട്ടി – ആറ് – എട്ട് സ്ലൈഡ് നാലരികും കളഞ്ഞത്
വെണ്ണ – പാകത്തിന്
സവാള അരിഞ്ഞത് – അരക്കപ്പ്
കൂണ്‍ അരിഞ്ഞത് – ഒരു കപ്പ്
കാപ്‌സിക്കം പൊടിയായി അരിഞ്ഞത്- അരക്കപ്പ്
സെലറി പൊടിയായി അരിഞ്ഞത്-രണ്ടു വലിയ സ്പൂണ്‍
ചിക്കന്‍ വേവിച്ചു കഷണങ്ങളാക്കിയത് – ഒരു കപ്പ്
ഉപ്പ്, കുരുമുളകുപൊടി പാകത്തിന്
മുട്ട – നാല്
പാല്‍ – രണ്ടു കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം:-
അവന്‍ 180°Cല്‍ ചൂടാക്കിയിടുക.
റൊട്ടിക്കഷണങ്ങളുടെ ഒരു വശത്ത് വെണ്ണ പുരട്ടി വയ്ക്കുക. ഒരു ബേക്കിങ് ഡിഷില്‍ പകുതി റൊട്ടി സൈസുകള്‍ കമഴ്ത്തി നിരത്തുക.
പാനില്‍ അല്‍പം വെണ്ണയോ ഒലിവ് ഓയിലോ ചേര്‍ത്തു സവാള വഴറ്റുക. ഇതില്‍ കൂണ്‍ അരിഞ്ഞത്, കാപ്‌സിക്കം പൊടിയായി അരിഞ്ഞത്, സെലറി പൊടിയായി അരിഞ്ഞത്, ചിക്കന്‍ വേവിച്ചു കഷണങ്ങളാക്കിയത് എന്നിവ ചേര്‍ത്തു വെള്ളം വറ്റും വരെ വേവിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് ഇളക്കി വാങ്ങുക. ഇതു റൊട്ടിക്കഷണങ്ങള്‍ക്കു മുകളില്‍ നിരത്തി ബാക്കിയുള്ള കഷണങ്ങള്‍ മുകളില്‍ വയ്ക്കുക.
മുട്ട പാല്‍ ചേര്‍ത്തു നന്നായി അടിച്ച് റൊട്ടിക്കു മുകളില്‍ ഒഴിച്ചു കുതിര്‍ക്കുക. ഏറ്റവും മുകളില്‍ ചീസ് വിതറി സാന്‍വിച്ച് സെറ്റാകും വരെ ബേക്ക് ചെയ്യുക.




