മെക്‌സികോയില്‍ ഭൂചലനം;മരണം 149

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ മരണം 149 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനലമാണ് അനുഭവപ്പെട്ടത്.മെക്സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തെ തുടര്‍ന്ന് ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് നുരന്തമുണ്ടായത്.

 

Related Articles