നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസ് അടുത്തമാസം ഏഴാം തിയതിക്ക് മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കും. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് തൊണ്ണൂറു ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കും എന്ന കാര്യം മുന്നില്‍ കണ്ടാണ് പോലീസിന്റെ നീക്കം.

ദിലീപ് പുറത്തു വന്നാല്‍ അത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കും എന്നതിനാലാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കം എന്നാണ് റിപ്പോര്‍ട്ട്. കൂട്ടമാനഭംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്തായിരിക്കും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തരം തടവുശിക്ഷ കിട്ടുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ പോലീസ് ചേര്‍ക്കുക.

എന്താല്ലാം കുറ്റകൃത്യങ്ങള്‍ പള്‍സര്‍ സുനി ചെയിട്ടുണ്ടോ അതിലെല്ലാം ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസിന്റെ നിലപാട്. കേസില്‍ ദിലീപ്,പള്‍സര്‍ സുനിയെയും കൂട്ടാളികളെയും, സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, കളമശേരി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ അനീഷ് എന്നിവര്‍ പ്രതിയാകും.

Share news
error: Content is protected !!
Scroll to Top