മെസി വരും ട്ടാ….കേരളത്തിലേക്ക് അര്‍ജന്റീന ടീം എത്തുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍

HIGHLIGHTS : Messi will come....Sports Minister V Abdurahman assures that the Argentine team will come to Kerala

cite

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഈ മാസം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കേരളത്തില്‍ എത്തും.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ രണ്ട് കളികള്‍ നടത്താനാണ് ആലോചന. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘മെസി വരും ട്ടാ…!’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തീയതി നിര്‍ദേശിക്കുക. മെസിയും സംഘവും കേരളത്തിലേക്ക് വരുന്ന തീയതി സംബന്ധിച്ച് അധികം വൈകാതെ സ്ഥിരീകരണമുണ്ടാകുമെന്നാണ് കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!