ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം വിളിച്ചോതി ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മഹത്വം വിളിച്ചോതി ബലി പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍. ഈദുല്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ ആഘോഷവുമായി അത് മാറുന്നു. പ്രവാചനായ ഇബ്രാഹിം നബി തന്റെ പ്രിയ പുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ബക്രീദ്.

പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ ബലിപെരുന്നാള്‍ നമസ്‌ക്കാരം നടന്നു. രാവിലെ ഏഴുമണിക്കാണ് ഈദ് ഗാഹുകള്‍ ആരംഭിച്ചത്.

ഗള്‍ഫി രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top