മേരി മാട്ടി മേരാ ദേശ് ‘ഭൂമിക്ക് വന്ദനം വീരര്‍ക്ക് അഭിവാദനം’ പരപ്പനങ്ങാടി നഗരസഭ സ്വാതന്ത്ര്യദിനമാഘോഷിച്ചു

പരപ്പനങ്ങാടി നഗരസഭ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീരമൃത്യുവരിച്ച ഹവീല്‍ദാര്‍ മുഹമ്മദ് സൈജലിന്റെ  പത്‌നി റഹ്‌മത്തിനെ നഗരസഭ ആദരിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനുവിന്റെ അധ്യക്ഷതയില്‍ നഗരസഭാ ഉപാധ്യക്ഷന്‍ ഉസ്മാന്‍  ആദരം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ സെക്രട്ടറി ബിപിന്‍ സ്വാഗതവും, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ, പൊതുമരാമത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് ആലിബാപ്പു, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ഖദീജത്തുല്‍ മാരിയ, സെയ്തലവി കോയതങ്ങള്‍, ഹരീറ, ബേബി അച്യുതന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

നഗരസഭ ജീവനക്കാരും കുടുംബശ്രീ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കൗണ്‍സിലര്‍ ഫാത്തിമ റഹീം പരിപാടിക്ക് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top