അന്തരിച്ച പ്രമുഖരുടെ സ്മരണയ്ക്ക് ‘ഓര്‍മ മരങ്ങള്‍’ നടുന്നു

പരപ്പനങ്ങാടി : നഗരസഭയിലെ സാമൂഹിക, സാംസ്‌കാരിക, കായിക, വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മണ്‍മറഞ്ഞുപോയ പ്രതിഭകളുടെ ഓര്‍മ്മയ്ക്കായി വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നടുന്നു. സിപിഐ പരപ്പനങ്ങാടി കമ്മിറ്റിയും പരപ്പനാട് ഹെര്‍ബല്‍സും ചേര്‍ന്നാണ് ഈ വേറിട്ട പദ്ധതി നടപ്പിലാക്കുന്നത്.

2026 ജനുവരി മുതല്‍ പദ്ധതി ആരംഭിക്കും. ഓരോ മാസവും തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിത്വങ്ങളുടെയും വീടുകളില്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് മരം നടുക.
പരിസ്ഥിതി സംരക്ഷണം, കൃഷി പ്രോത്സാഹനം, പ്രമുഖരുടെ സ്മരണ നിലനിര്‍ത്തല്‍ എന്നിവയാണ് ലക്ഷ്യം.

മരങ്ങള്‍ സൗജന്യമായി നല്‍കുന്നത് മുന്‍ ‘കര്‍ഷക മിത്ര’ അവാര്‍ഡ് ജേതാവ് റസാക്ക് മുല്ലേപ്പാട്ടിന്റെ ഉടമസ്ഥതയിലുള്ള പരപ്പനാട് ഹെര്‍ബല്‍സ് ആണ്.
പ്രകൃതിക്ക് ഗുണകരമാകുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് മുന്‍ഗാമികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്താനും ഈ പദ്ധതി സഹായിക്കുമെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി സകരിയ കേയിയും റസാക്ക് മുല്ലേപ്പാട്ടും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top