ഉര്‍വശിയുടെ സഹോദരനും നടനുമായ കമല്‍ റോയ് അന്തരിച്ചു

നടനും ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

സായൂജ്യം, കോളിളക്കം, മഞ്ഞ്, കല്യാണസൗഗന്ധികം,വാചാലം, ശോഭനം, ലീഡര്‍, ദ് കിങ് മേക്കര്‍ തുടങ്ങി നിരവധി ചത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

യുവജനോത്സവം എന്ന ചിത്രത്തില്‍ ‘ഇന്നും എന്റെ കണ്ണുനീരില്‍’ എന്ന പാട്ടുരംഗത്തെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കല്യാണസൗഗന്ധികത്തിലെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടരുന്നു.

ഭാര്യയും ഒരുമകനുമുണ്ട്. പരേതനായ നടന്‍ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top