മെഗാ കൈറ്റ് ഫെസ്റ്റിവൽ നാളെ കോഴിക്കോട് ബീച്ചിൽ

കോഴിക്കോട് :തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ  (എസ്‌.ഐ‌.ആർ) പ്രചാരണാർഥം തിങ്കളാഴ്ച കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കും.

വൈകീട്ട് നാലിന് ബീച്ച് മെയിൻ സ്റ്റേജിന് മുന്നിലാണ് പരിപാടി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, വൺ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റൻറ് കലക്ടറും ജില്ലാ സ്വീപ് സെൽ കോഓഡിനേറ്ററുമായ മോഹന പ്രിയ, ഡെപ്യൂട്ടി കലക്ടർമാരായ സി ബിജു, ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻ.എസ്.എസ് കോഓഡിനേറ്റർ രാജഗോപാൽ, ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, വൺ ഇന്ത്യ കൈറ്റ് ടീം സാരഥി അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവർ  പങ്കാളികളാകും. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 1000 വിദ്യാർഥികൾ മെഗാ കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമാകും. പരിപാടിക്ക് മുന്നോടിയായി സരോവരം ബയോ പാർക്കിൽ തിരഞ്ഞെടുത്ത 15 കോളേജുകളിലെ മുന്നൂറോളം കോളേജ് വിദ്യാർത്ഥികൾക്കായി പട്ടം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചിരുന്നു.

എസ്.ഐ.ആർ നടപടികളുടെയും ഇലക്ഷൻ പ്രചാരണങ്ങളുടെയും ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്നത്. എസ്.ഐ.ആർ പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമാകും തിങ്കളാഴ്ച നടക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റിവൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top