കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം;ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെന്‍ഷന്‍. കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ഉമേഷിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയുടെ നടപടി.

ഡിജിപി നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചു എന്ന കേസിലാണ് ഉമേഷിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

ആരോപണം വന്നതിന് പിന്നാലെ എ ഉമേഷ് ഇന്നലെ അവധിയില്‍ പ്രവേശിച്ചിരുന്നു. പിന്നാലെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഉമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് എ ഉമേഷിനെതിരായ ഗുരുതര ആരോപണം ഉണ്ടായിരുന്നത്.

2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് കസ്റ്റഡിയിലെടുത്ത യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തിന് പിന്നാലെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ചെര്‍പ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ബിനു തോമസിനെ (52) നവംബര്‍ പതിനഞ്ചിനാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top