ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന് പരാതി. ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.
ഇയാള്‍ തലശേരിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് വിവരം. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




