തിരു: സംസ്ഥാന മെഡിക്കല്‍ എഞ്ചിനിയര്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ബേസില്‍ കോശിക്ക് ഒന്നാം റാങ്കും അരുണ്‍ അശോകിന് രണ്ടാം റാങ്കും ലഭിച്ചു.മൂന്നാം റാങ്ക് അബിദ് അഖിലിനാണ്.
എസ് സി വിഭാഗത്തില്‍ എസ് സ്‌നേഹയ്ക്ക് ഒന്നാം റാങ്കും എന്‍ നവീന് രണ്ടാം റാങ്കും ലഭിച്ചു. എസ്ടി വിഭാഗത്തില്‍ വി ഐ പ്രസീതയ്ക്ക് ഒന്നാം റാങ്കും ഭവ്യക്ക് രണ്ടാം റാങ്കും.
എന്‍ജിനിയറിങിന് പ്രവേശന പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്കു ലഭിച്ച ശേഷം അതുകൂടി ചേര്‍ത്തായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.
ഇത്തവണ ഒരുലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ 327 കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയിട്ടുണ്ട്.




