Section

malabari-logo-mobile

മെഡിക്കല്‍ കോളേജ് കോഴ; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

HIGHLIGHTS : ദില്ലി:കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ല...

ദില്ലി:കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തെന്ന കേഴയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് കേരളത്തിലെ എം പി മാര്‍ ആവശ്യപ്പെട്ടു. കോഴ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഇത് സ്പീക്കര്‍ സുമിത്ര മഹാജന്‍ തളളി. ഇതില്‍ പ്രതിഷേധിച്ച് എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതെ തുടര്‍ന്ന് 11.30 സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ത്തി​ന്​ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​​​​​െൻറ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു​ േ​വ​ണ്ടി പാ​ർ​ട്ടി നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തിയതാ​യി ബി.​െ​ജ.​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ക​ണ്ടെ​ത്തിയിരുന്നു.  ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്‌.

sameeksha-malabarinews

തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യഭ്യാസ സ്ഥാപനത്തില്‍ നിന്ന് പാര്‍ട്ടി നേതാവ് ആര്‍ എസ്് വിനോദ് 3.60 കോടി രൂപ കൈപ്പറ്റുകയും ഇതു കുഴല്‍പ്പണമായി ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കൂടാതെ പാലക്കാട് മെഡിക്കല്‍ കോളേജിന് അനുമതി ലഭിച്ച വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!