മെഡല്‍ ജേതാവിന് സ്വീകരണം നല്‍കി

പരപ്പനങ്ങാടി:ശ്രവണ പരിമിതിയുള്ളവര്‍ക്കായി ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഡെഫ് സഘടിപ്പിച്ച ദേശീയ ഗെയിംസില്‍ പങ്കടുത്ത് കേരളത്തിന് വേണ്ടി മത്സരിച്ച് സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയ പരപ്പനങ്ങാടി പാലത്തിങ്ങലെ പി.വി.പി ഹാസിര്‍ മുഹമ്മദിന് പാലത്തിങ്ങല്‍ വാസ്‌ക് വാദിറഹ്‌മ ക്ലബ്ബ് സീകരണം നല്‍കി.

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് ഉപഹാരം കൈമാറി. വി.പി ഹാരിസ് അധ്യക്ഷനായി. നഗരസഭ കായിക – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.നിസാര്‍ അഹമ്മദ്, സി.ടി അബ്ദുല്‍നാസര്‍, പി.വി ഹാഫിസ് മുഹമ്മദ്, പി.വി കോയ, എം.മന്‍സൂര്‍, എം.ജംഷീര്‍ബാവ, സി.ടി ഫസീഹ് റഹ്‌മാന്‍, സി.മുബാറക് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top