ലഹരിക്കെതിരെ കൈകോര്‍ക്കുക ഖലീലുല്‍ ബുഖാരി

തിരൂരങ്ങാടി : ലഹരിവ്യാപനത്തിനെതിരെ പ്രതിജ്ഞ ചെയ്ത് ഈദുല്‍ഫിത്വര്‍ . തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ ചെറിയ പെരുന്നാള്‍ നിസ്‌ക്കാര ശേഷം ലഹരിക്കെതിരെ വിശ്വാസികള്‍ ഒന്നടങ്കം പ്രതിജ്ഞ എടുത്തു. തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പെരുന്നാള്‍ സന്ദേശം നല്‍കിയ ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വ്യക്തിയേയും അതുവഴി കുടുംബത്തേയും സമൂഹത്തേയും രാജ്യത്തേയും ലോകത്തേയും നശിപ്പിപ്പിക്കുന്നതാണ് ലഹരി. ഈ വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്നും ഖലീലുല്‍ ബുഖാരി ആഹ്വാനം ചെയ്തു. പെരുന്നാള്‍ നിസ്‌കാരത്തിന് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മഹല്ല് ഖത്വിബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, സെക്രട്ടറി എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top