വള്ളിക്കുന്ന്: ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി.എസ് റിട്ടയേര്‍ഡ് അദ്ധ്യാപകനും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ ഒലിപ്രം കടവിലെ മേച്ചേരി നാരായണന്‍ മാസ്റ്റര്‍ (97) അന്തരിച്ചു.
1948 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വള്ളിക്കുന്നില്‍ രൂപീകരിക്കുന്നതിലും തുടര്‍ന്ന് പാര്‍ട്ടിയുടെ മലബാര്‍ മേഖലാ സമ്മേളനം വള്ളിക്കുന്നതിലും നിര്‍ണായക നേതൃത്വം നല്‍കുകയും ചെയ്ത നാരായണന്‍ മാസ്റ്റര്‍ അവികസിതമായിരുന്ന വള്ളിക്കുന്നില്‍ റോഡ്, പാലം , വില്ലേജ്, സഹകരണ ബാങ്ക് രൂപീകരണത്തിലും വൈദ്യുതിവത്കരണം, വിദ്യാഭ്യാസ വികസനം എന്നിവയിലും മുന്നണി പോരാളിയായിരുന്നു . ആര്‍ എം മന ക്കലാത്ത് , പി എം കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി ആര്‍ കുറുപ്പ് എം പി വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ വി സി നാരായണി (റിട്ടയേര്‍ഡ് അദ്ധ്യാപിക ജി എല്‍ പി എസ് വള്ളിക്കുന്ന് )
മക്കള്‍: റീത്താകുമാരി, നീനാകുമാരി (അദ്ധ്യാപിക, ലിന രാജ് എല്‍ പി എസ് മീഞ്ചന്ത ), പരേതനായ നവീന്‍രാജ്
മരുമക്കള്‍: അരങ്ങില്‍ ഗിരീഷ്‌കുമാര്‍, കെ കെ രാജന്‍(മാനേജര്‍ എസ് ബി ഐ , മാനാഞ്ചിറ )



