
തിരുവനന്തപുരം: അര്‍ഹമായ നിയമനം നല്‍കിയശേഷം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിയമവ്യവസ്ഥയുള്ള രാജ്യത്ത് സാധ്യമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ഓരോ റാങ്ക്ലിസ്റ്റും തയ്യാറാക്കുന്നത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനത്തിന് ലിസ്റ്റ് നിലവില്‍വന്നശേഷം ഉണ്ടായ ഒഴിവുകള്‍കൂടി അതില്‍നിന്ന് നികത്താന്‍ തീരുമാനിച്ചപ്പോള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞത് സുപ്രീംകോടതിയാണ്. ഇവിടെ സിപിഒ റാങ്ക് ലിസ്റ്റില്‍നിന്ന് 2021 ഡിസംബര്‍ വരെയുള്ള ഒഴിവ് കണക്കാക്കി നിയമനം നല്‍കിയ ശേഷമാണ് ലിസ്റ്റ് റദ്ദായത്. ലിസ്റ്റില്‍ ഉള്ളവര്‍ മാത്രമല്ല, യോഗ്യത സമ്പാദിച്ച് ലിസ്റ്റില്‍പ്പെടാന്‍ കാത്തുനില്‍ക്കുന്ന ലക്ഷക്കണക്കിന് ആളുകളുമുണ്ട്. അവരുടെ താല്‍പ്പര്യവും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വസ്തുത മനസ്സിലാകാത്തതുകൊണ്ടല്ല, തെറ്റായി അവതരിപ്പിക്കാനാണ് ശ്രമം. ഏറ്റവും നിയമനം നല്‍കിയ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കുപ്രചാരണമാണ് ലക്ഷ്യം. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഒരു സമരത്തോടും മുഖംതിരിക്കുന്ന നിലപാടല്ല സര്‍ക്കാരിനുള്ളത്. ഈ സമരം സംബന്ധിച്ച് ഏതെല്ലാം തരത്തില്‍ ഇടപെടാനാകുമോ അതെല്ലാം ഇനിയും തുടരും. തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുമായി ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണ്. എന്നാല്‍ സാധ്യമായ പരിഹാരമേ സാധിക്കൂ – മുഖ്യമന്ത്രി പറഞ്ഞു.

