അലന്‍സിയറിനെതിരെ മി ടൂ ആരോപണം

തിരുവനന്തപുരം: നടന്‍ അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദിവ്യ ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

അലന്‍സിയര്‍ മറ്റൊരു സെറ്റില്‍ വെച്ച് സിനിമയിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ വിവരം ആഭാസം എന്ന ചിത്രത്തിന്റെ സംവിധായകന്‍ അറിയാന്‍ ഇടയായി. ഇതേതുടര്‍ന്ന് തനിക്കെതിരെ സംസാരമുണ്ടാവുകയും അപമാനം നേരിട്ട സാഹചര്യത്തില്‍ അലന്‍സിയറെ വിളിച്ചപ്പോള്‍ അദേഹം തെറ്റ് ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞു ക്ഷമ ചോദിക്കുകയും ചെയ്തു. അദേഹത്തിന്റെ പ്രായത്തെ കരുതി അന്ന് ഞാന്‍ ക്ഷമാപണം വിശ്വസിച്ചെന്നും ദിവ്യ വ്യക്തമാക്കി. ഇയാളില്‍ നിന്ന് മറ്റ് സെറ്റുകളിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മോശം അനുഭവമുണ്ടായതായി തനിക്ക് അറിയാന്‍ കഴിഞ്ഞു മാനസികനിലയുടെ പ്രശ്‌നം കൊണ്ടല്ല ഇയാള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് എനിക്ക് മനസിലായ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കുറിപ്പെഴുതിയതെന്നും ഇപ്പോള്‍ മീ ടൂ കാമ്പയിനിലൂടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്ക് നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നു പറയാനുള്ള ഉചിതമായ സമയമെന്ന് തീരുമാനിച്ചതെന്നും ദിവ്യ പറഞ്ഞു.

Related Articles