മാപ്പ്……മാപ്പ്……മാപ്പ്….വനിതാ കമ്മീഷന് മുന്നില്‍ മാപ്പെഴുതി നല്‍കി കൊല്ലം തുളസി

ചവറ: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന് വിവാദ പ്രസ്താവ നടത്തിയ നടന്‍ കൊല്ലം തുളസി മാപ്പെഴുതി നല്‍കി. നടന്റെ പ്രസ്താവനയില്‍ വനിതാ കമീഷന്‍ കേസെടുത്തിരുന്നു. തനിക്ക് വായ് പിഴ പറ്റിയതാണെന്നും പ്രസ്താവനയില്‍ ഖേദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു.

മാപ്പപേക്ഷ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി.

ശബരിമല പ്രവേശനത്തിന് വരുന്ന സ്ത്രീകളെ വലിച്ച് കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും ഒരുഭാഗം സുപ്രീംകേടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നാണ് തുളസി പറഞ്ഞത്. ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top