Section

malabari-logo-mobile

എംബാപ്പെക്ക് പരിക്ക് ; പി എസ് ജിക്ക് തിരിച്ചടി

HIGHLIGHTS : Superstar Kylian Mbappe's injury has dealt a heavy blow to PSG as they prepare for the pre-quarter battle in the Champions League.

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക്. ഇടത് തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ക്ലബ്ബ് അറിയിച്ചു.

ഫ്രഞ്ച് ലീഗില്‍ മോണ്ട്‌പെലിയെറിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റതോടെ എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റില്‍ തന്നെ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചു.

പരിക്കേറ്റ പ്രതിരോധതാരം സെര്‍ജിയോ റാമോസിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം താരത്തിന് നഷ്ടമായേക്കും. സൂപ്പര്‍ താരത്തിന്റെ അഭാവം പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്. അടുത്ത ആഴ്ച നടക്കുന്ന ലീഗ് മത്സരവും ഫ്രഞ്ച് കപ്പ് പോരാട്ടവും എംബാപ്പെയില്ലാതെയാവും പിഎസ്ജി ഇറങ്ങുക.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!