പൊന്നാനിയിൽ നിയന്ത്രണംവിട്ട കാർ ഭാരതപ്പുഴയിലേക്ക് മറിഞ്ഞു; ഒരാൾക്ക്  പരിക്ക്

പൊന്നാനി :നിയന്ത്രണം വിട്ട കാർ ഭാരതപ്പുഴയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. കർമ്മ റോഡിൽ ഈശ്വരമംഗം ഭാഗത്തുവെച്ചാണ്  സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലെ വെള്ളമില്ലാത്ത ഭാഗത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കുപറ്റിയ ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സ്വദേശി നിസാം (26) എന്നയാളെ  പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നിസാമിൻ്റെ കൂടെ കാറിലുണ്ടായിരുന്ന ഷാനിർ (27), ഷാക്കിർ (25), അലി (29) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top