
കല്ലായിപ്പുഴയുടെ നവീകരണ പ്രവൃത്തികള്‍ മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോതി പാലത്തിന് സമീപം കോതി മൈതാനത്ത് നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രാജന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഒ പി ഷിജിന, പി ദിവാകരന്‍, കൃഷ്ണകുമാരി, പി കെ നാസര്‍, സി രേഖ, കൗണ്‍സിലര്‍മാരായ പി മുഹ്‌സീന, എം ബിജുലാല്‍, എം സി സുധാമണി, ഓമന മധു, ആയിഷാബി പാണ്ടികശാല, കെ സി ശോഭിത, ഒ സദാശിവന്‍, കെ മൊയ്തീന്‍ കോയ, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം ശിവദാസന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്ലായിപ്പുഴയില്‍ അടിഞ്ഞു കൂടിയ ചളിയും മാലിന്യവും നീക്കി പുഴയുടെ സുഗമമായ ഒഴുക്ക് സാധ്യമാക്കി പുഴയെ പുനരുജീവിപ്പിക്കുന്ന പദ്ധതിയ്ക്കായി 12.98 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവിടുന്നത്. ജലസേചന വകുപ്പാണ് നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




