മതാരി മുസ്തഫ ഹാജി നിര്യാതനായി

തിരൂരങ്ങാടി: ആള്‍ ഇന്ത്യാ കെ എം സി സി തമിഴ്‌നാട് സംസ്ഥാന വൈ.പ്രസിഡന്റ് മമ്പുറം സ്വദേശി മതാരി മുസ്തഫ ഹാജി (62) ഹൊസൂറില്‍ നിര്യാതനായി. മമ്പുറം ശാഖാ കെ എന്‍ എം ജന: സെക്രട്ടറി, തിരൂരങ്ങാടി മേഖല കെ എന്‍ എം വൈ.പ്രസിഡന്റ്, മമ്പുറം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, , ഹൊസൂര്‍ ഏരിയ കെ എം സി സി പ്രസിഡന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ ഭാരവാഹിത്വം വഹിച്ചിരുന്നു.

ഹൊസൂറില്‍ വ്യാപാരിയായ മുസ്തഫ ഹാജി ബുധനാഴ്ച വൈകിട്ടാണ് നാട്ടില്‍ വന്ന് മടങ്ങിപ്പോയത്. വ്യാഴാഴ്ച്ച രാവിലെ കടയില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യമാര്‍: റംലത്ത്, ഹസീന. മക്കള്‍: അബ്ദുറഹിമാന്‍, മുസ്വദ്ധിക്ക്, നാഫിയ, മുഫീദ ,ആയിശ ഹിബ, അബ്ദുള്ള. മരുമക്കള്‍: ശഹനാസ് , നാഫിയ, ഇര്‍ഫാന്‍ വി കെ പടി, റഹീസ് വാളകുട. സഹോദരങ്ങള്‍: റസാഖ് , ഹാജറ, ഖദീജ, പാത്തുമ്മു, പരേതനായ അസീസ്. മയ്യിത്ത് നിസ്‌ക്കാരം വെള്ളി രാവിലെ 7.30 മമ്പുറം ജുമുഅത്ത് പള്ളിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top