തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട; ഇരുപതിനായിരം ലിറ്റര്‍ സ്പിരിറ്റുമായി ലോറി പിടിയില്‍

തിരൂരങ്ങാടി :തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട.
ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പോലീസ് ഡാന്‍സാഫ് സ്‌ക്വാഡ് പിടികൂടി.

പാലക്കാട് എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡാണ് കൊളപ്പുറം ഹൈവേയില്‍ വെച്ച് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.

നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാര്‍പോളിന്‍ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു.

ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തമിഴ്‌നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീന്‍, പൊള്ളാച്ചി സ്വദേശി അന്‍പഴകന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മൊയ്തീന്‍ നേരത്തെയും സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്. സൂത്രധാരനും ഇയാള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.പരിശോധന തുടരുകയാണ് കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top