ആവശ്യമുള്ള സാധനങ്ങള്‍
എണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
കടുക്ക്-ഒരു ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത്-ഒന്നര ടേബിള്‍ സ്പൂണ്‍
പച്ചമുളക്-10 എണ്ണം
മുളക് പൊടി(കാശ്മീരി)-1ടേബിള്‍ സ്പൂണ്‍
വെള്ളം-അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
ഈത്തപ്പഴം-20 എണ്ണം
വിനാഗരി-അരക്കപ്പ്
ശര്‍ക്കര പൊടി-2ടേബിള്‍ സ്പൂണ്‍
കായപ്പൊടി-ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചട്ടി ചൂടായി വരുമ്പോള്‍ അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി വെളത്തുള്ളി ചതച്ചതിട്ട് നന്നായി മൂത്ത് വരുമ്പോള്‍ നടുക് പിളര്‍ത്തിയ മുളക് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് തിളച്ചുവരുമ്പോള്‍ ഈത്തപ്പഴം കുരുകളഞ്ഞ് ചേര്‍ത്ത് ചെറിയ തീയില്‍ കുറുകി വരുമ്പോള്‍ വിനാഗിരയും ശര്‍ക്കരപ്പൊടിച്ചതും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയിലിട്ട് വറ്റിച്ചെടുക്കുക. വളരെ രുചികരമായ ഇത്തപ്പഴം മുളക് അച്ചാര്‍ റെഡി.




