കോഴിക്കോട്: മര്‍ക്കസ് കോംപ്ലക്‌സില്‍ വന്‍തീപിടുത്തം. രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. മര്‍ക്കസ് കോംപ്ലക്‌സിലെ മൂന്നാംനിലയിലെ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യൂക്കേഷന്റെ പുസ്തങ്ങള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടുത്തമുണ്ടായത്.
കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും മൂന്ന് യൂണിറ്റും മീഞ്ചന്തയില്‍ നിന്ന് രണ്ട് യൂണിറ്റും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
മുറിയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ കസരേകളും മറ്റുമെല്ലാം പൂര്‍ണമായി കത്തിനശിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




