HIGHLIGHTS : Massive fire breaks out at tire company in Mannamangalam
തൃശ്ശൂര്‍: മാന്നാമംഗലത്ത് ടയര്‍ കമ്പനിയില്‍ വന്‍ തീപിടുത്തം. മാന്ദാമംഗലം കട്ടിംങ്ങില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ് വണ്‍ എന്ന ടയര്‍ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.
പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തൃശ്ശൂരിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു .
തൃശ്ശൂരില്‍ നിന്ന് മൂന്ന് യൂണിറ്റും, പുതുക്കാട് നിന്നും ഒരു യൂണിറ്റും ഫയര്‍ഫോഴ്‌സ് എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ട് ആറരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തില്‍ കമ്പനി പൂര്‍ണ്ണമായും കത്തി നശിച്ചു.
ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ടയറിന്റെ റീസോളിംഗ് ഭാഗം ആണ് കമ്പനിയില്‍ നിര്‍മ്മിക്കുന്നത്.മൂര്‍ക്കനിക്കര സ്വദേശി പുഷ്‌കരന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് സ്ഥാപനം.