
തിരൂരങ്ങാടി:മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ചെറുപാറ പത്തൂർ ഡി ഫൈബ്രോഴ്സ് ചകിരി മില്ലില്‍ വന്‍ തീ പിടിത്തം. താനൂരില്‍ നിന്നും രണ്ട് യൂണിറ്റും തിരൂരില്‍ നിന്നുള്ള ഒരു യൂണിറ്റും എത്തി തീ കെടുത്താന്‍ ഉള്ള ശ്രമം തുടരുന്നു.
ടണ്‍ കണക്കിന് ചകിരി നാരുകള്‍ കത്തിനശിച്ചു. മില്ലിന്റെ കോമ്പൗണ്ടില്‍ കയറ്റി അയക്കാനായി കൂട്ടിയിട്ട തുപ്പാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രാത്രി 8മണിയോടെ ആണ് തീ പിടുത്തം ശ്രദ്ധയില്‍ പെട്ടത്. മലപ്പുറത്ത് നിന്നും ഒരു യൂണിറ്റ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാട്ടുകാരും ആക്സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും കൂടെ ഉണ്ട് . മറ്റു വിവരങ്ങള്‍ അറിവായി വരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




