പൊന്നാനിയില്‍ വന്‍ രാസലഹരി വേട്ട; മെത്താഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പൊന്നാനി: പൊന്നാനി മാറഞ്ചേരിയില്‍ എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. 305ഗ്രാം മേത്താംഫിറ്റാമിന്‍ പിടിച്ചെടുത്തു.എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഐബി യും പൊന്നാനി സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും 305 ഗ്രാം മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തത്.

പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയില്‍വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മെത്തംഫിറ്റാമിന്‍ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്,

എക്‌സൈസ് സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ നൗഫല്‍ എന്‍, ഷിജു മോന്‍ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ മാരായ ശ്രീകുമാര്‍ സി, മുരുകന്‍, പ്രിവെന്റ്റീവ് ഓഫീസര്‍മാരായ പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ദാസ് ഇ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജ്യോതി.ടി.കെ എക്‌സൈസ് ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top