HIGHLIGHTS : Massive cannabis bust
തിരുരങ്ങാടി താലൂക്ക് എ.ആര്‍ .നഗര്‍ പഞ്ചായത്തിലെ സിദ്ധിക്കാബാദ് ,പുതിയത്ത് പുറായ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 3.200 കിലോ കഞ്ചാവ് പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവുമാണ് രണ്ടു പ്രതികളില്‍ നിന്നായി കഞ്ചാവ് പിടികൂടിയത്.
വന്‍ കഞ്ചാവിന്റെ വിപണനം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയായി പരപ്പനങ്ങാടി എക്‌സൈസ് സംഘം രാത്രികാലങ്ങളിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 10മണിക്ക് പുതിയത്ത് പുറായ യില്‍ വെച്ച് വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 2.100കിലോ കഞ്ചാവുമായി പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി കൊല്ലച്ചാട്ട് വീട്ടില്‍ ശരത് (27) എന്നയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ 12.15 മണിക്ക് സിദ്ധിഖാബാദ് സ്വദേശി പാലപ്പെട്ടി വീട്ടില്‍ മുഹമ്മദ് എന്നയാളുടെ വീട്ടില്‍ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിപണിയില്‍ ഏകദേശം 70,000 രൂപയോളം വിലവരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്. ഈ കേസുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് എന്നും പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷനൂജ്. ടി.കെ അറിയിച്ചു.
എക്‌സ്സൈസ് ഇന്‍സ്‌ക്ടര്‍ ടി കെ ഷനൂജ്,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ .കെ, പ്രിവന്റീവ് ഓഫീസര്‍ പി .ബിജു,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിദിന്‍ എം.എം., അരുണ്‍.പി ,രാഹുല്‍രാജ് .പി .എം ,ജിഷ്‌നാദ് . എം ,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരി വീട്ടില്‍, ഐശ്വര്യ.വി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു