എം.എസ്.എഫില്‍ കൂട്ട അച്ചടക്ക നടപടി; സംസ്ഥാന വൈസ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട് : എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടി . സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് മാണിയൂര്‍ എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ കെ ജാസിര്‍, വൈസ് പ്രസിഡന്റ് ആസിഫ് ചപ്പരപടവ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇര്‍ഫാന്‍ എന്നിവരെ സംഘടനാ ചുമതലകളില്‍നിന്ന് നീക്കിയതായും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് അറിയിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി റഊഫിനും ജനറല്‍ സെക്രട്ടറിയുടെ ചുമതല ആസിഫ് കലാമിനും നല്‍കി. കണ്ണൂര്‍ ജില്ലാ എം എസ് എഫ് ജനറല്‍ സെക്രട്ടറിയായി സാദിഖ് പാറാടിനെയും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി സഫ്വാന്‍ കുറ്റിക്കോലിനെയും ചുമതലപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top