മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് പുതിയ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദം കൂടാതെ രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തന പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിംഗ്) എന്നിവയാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 20000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ മലപ്പുറം, 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 17ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍:8891008700.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top