മറുനാടന്‍ മലയാളിക്കും, ഷാജന്‍ സക്കറിയക്കും മാനനഷ്ടക്കേസില്‍ നോട്ടീസ് അയച്ച് ഉമ്മന്‍ചാണ്ടിയുടെ മകന്‍

കോട്ടയം ഓണലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിക്കും, എഡിറ്ററായ ഷാജന്‍ സക്കറിയക്കും മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍.

തുടര്‍ച്ചയായി പിതാവിന്റെ ആരോഗ്യസംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആക്ഷേപത്തിലാണ് ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വക്കീല്‍ നോട്ടസിന്റെ കോപ്പിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാജന്‍ സക്കറിയക്കെതിരെ നേരത്തെ പ്രമുഖവ്യവസായി എംഎ യൂസഫലിയും, നടന്‍ പ്രിഥ്വിരാജും മറുനാടനില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. ഇതിന് പിറകയാണ് ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top