Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഗസ്റ്റ് അദ്ധ്യാപക നിയമനംഗസ്റ്റ് അദ്ധ്യാപക നിയമനം

HIGHLIGHTS : Calicut University News; Guest Lecturer Appointment Guest Lecturer Appointment

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക്  മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.

sameeksha-malabarinews

ജെ.ആര്‍.എഫ്. അപേക്ഷ ക്ഷണിച്ചു

കെ.എസ്.സി.എസ്.ടി.ഇ. പ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് aneeshem@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. ഫോണ്‍ 9400741861. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 553/2023

ബി.എ. മള്‍ട്ടിമീഡിയ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.എ. മള്‍ട്ടിമീഡിയ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 23-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും 25-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407186, 7496, 2660600.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷ ജൂണ്‍ 6-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 1-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 5-നും  നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 6-നും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 5-നും തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!