Section

malabari-logo-mobile

മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോപ്ലക്സ് വികസനത്തിന് 45 കോടി

HIGHLIGHTS : 45 crores for the development of Mancheri Payyanad Sports Complex

മഞ്ചേരി: പയ്യനാട് സ്പോര്‍ട്സ് കോപ്ലക്സ് വികസനത്തിന് 45 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് സ്പോര്‍ട്സ് കോപ്ലക്സ് നവീകരിക്കുക. കോംപ്ലക്സ് വികസനത്തിന്റെ ഭാഗമായി മൊയ്തീന്‍കുട്ടി സ്്മാരക ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനാണ് 45 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചത്. മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിനെ തുര്‍ന്നാണ് പയ്യനാട് സ്പോര്‍ട്സ് കോപ്ലക്സ് നവീകരണത്തിന് വഴിയൊരുങ്ങുന്നത്.

അധികാരമേറ്റ ശേഷം 2021 ജൂലൈയില്‍ മന്ത്രി സ്റ്റേഡിയം സന്ദര്‍ശിക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വിഭാവനം ചെയ്ത മുഴുവന്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

sameeksha-malabarinews

നേരത്തെ ഫുട്ബോള്‍ സ്റ്റേഡിയം നവീകരിച്ചതിനുപുറമെ രണ്ട് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ലോകനിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലും മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സിലുണ്ട്. രാത്രിയും മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തില്‍ സ്റ്റേഡിയത്തില്‍ വെളിച്ച സംവിധാനം ഒരുക്കുകയും മൈതാനത്തിന്റെ നിലവാരം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കളിക്കളവും ഹോസ്റ്റലുകളും നവീകരിക്കുന്നതിനൊപ്പം പരിശീലനത്തിനായി രണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകളും കബഡി കോര്‍ട്ടുകളും ജമ്പിങ്ങ് പിറ്റും കോംപ്ലക്സില്‍ സജ്ജമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!